മാറ്റത്തീന്റെ കുത്തൊഴുക്കിൽ പെട്ടു പരക്കം പായുന്ന മലയാളി  ഒരമ്മയുടെ  കണ്ണുനീർ  കാണുന്നുണ്ടോ ? ഈ അമ്മയുടെ  മടിത്തട്ടിൽ  ഒന്നുമില്ലാതെ ജനിച്ചു വീണു , എന്തിനെന്നറിയതെ ഓടി തളർന്നു , ഒടുവിൽ  ആ മടിത്തട്ടിൽ തന്നെ  വിലയം പ്രാപിക്കുമ്പോൾ ,  കയ്വശം ഒന്നും എടുക്കതെ തിരിച്ചു പോകേണ്ടി വരുന്നു . പിന്നെ എന്തിനു വേണ്ടി  നാം പരക്കം പായണം ?  ആർക്കു വേണ്ടി  ??
മാറ്റങൾ .......മാറ്റങൾ............മാറ്റങൾ....................നല്ലതിനോ ?
പണ്ടു  ഓല മേഞ തിയറ്ററിനു മുൻപിലെ  പോസ്റ്ററിൽ ഒരു വലിയ "  A "  കണ്ടാൽ  , പോസ്റ്ററിൽ  നോക്കന്ന്തു പോലും അപരാധമായി  കണ്ടിരുന്ന കൌമാരങൾ ,  ഇന്നു  ആ ചിത്രങൾ  കൊട്ടിഘോഷിച്ചു  റിമേക് ചെയ്യുംബ്ബോൾ  ആദ്യ ദിനം തന്നെ  തിയറ്ററിനു മുന്നിൽ  അടി കൂടുന്നവർ , സ്വന്തം  LAPTOP ൽ  DOWNLOAD  ചെയ്തു  കൂട്ടുകർക്കു  വിതരണം ചെയ്യുന്നവർ , സിനിമയുടെ കലാമൂല്യം കാണുവാനോ അതോ പുതിയ നായികമാർ  എന്തു കാണിച്ചു എന്നു കാണുവാനോ ?  പുതിയ തലമുറയുടെ   സ്വാതന്ത്രത്തിൽ , സാങ്കേതികവിദ്യയുടെ മുന്നേറ്റത്തിൽ  ആഹ്ലാദിക്കണോ അതൊ മൂല്യചുതി വന്ന ബാല്യ കൌമാരങളെ  അപലപിക്കണോ ?
ഒരു  നോട്ടം കൊണ്ടു  പോലും മുറിപെടുത്താതെ , വർഷങൾ  സ്നേഹിച്ചു,  അകലേണ്ടി  വന്നാൽ  നന്മ  നേർന്നു പിരിയുന്നു , ജന്മം  മുഴുവൻ മനസ്സിൽ ഒരു  നോവാകുന്ന  പ്രണയം .   ഇന്നു ഒരു  miised call ൽ തുടങി  അടുത്ത ദിവസം ഹോട്ടൽ  മുറിയിൽ  അവസാനിചു , പിന്നെ കൂട്ടുകരുടെ mobile ചിത്രങളീൽ ആ പ്രണയം ഒരു ആഘോഷമാകുമ്പോൾ,   പലവട്ടം കയ്മാറി അവൾ ഒരു പീഡനകഥയിലെ  നായിക ആവുമ്പോൾ ആരെ പഴി പറയണം ?   പ്രണയത്തെയൊ ?  തനിക്കു സ്വന്തമായില്ലെങ്കിൽ  സ്നേഹിച്ച്വളെ തന്നെ  ഇല്ലാതാക്കാക്കുന്ന മനസ്സുകളിൽ  എവിടെ ആണു പ്രണയം ?
 
Beevarges  Que കാണുമ്പോൾ , മലയാളിയുടെ  കുടിവെള്ളം  ആയി മദ്യം  മാറുമ്പോൾ  ഓർത്തു പോകുന്നു .
കൂട്ടുകാരുടെ ഒപ്പം  വല്ലപ്പൊഴും ഒരിക്കൽ മദ്യം കഴിച്ചാൽ  പുറകിലെ  വാതിലിലൂടെ ആരും  കാണാതെ  സ്വന്തം മുറിയിൽ മുഖം ഒളീപ്പിക്കുന്ന അന്നത്തെ യുവത്ത്വം .   ഇന്നു  social drinking എന്ന പേരിൽ പാർട്ടികളിലും , family functions ൽ വരെ മദ്യം ഒരു ആഘോഷം ആകുമ്പോൾ അച്ചൻ തന്നെ മകനു നാവിൽ മദ്യത്തിന്റെ ഹരിശ്രീ കുറിക്കുകയാണു എന്ന് ഓർക്കുന്നുണ്ടോ ? 
വഴിയിൽ  ഒരാൾ  അപകടത്തിൽ പെട്ടു കിടന്ന്   രക്തം വാർന്നു പൊയി  മരിച്ഛാലും തിരിഞ്ഞൂ നോക്കാത്തവർ ,  ഒരു തീവണ്ടിയിൽ ഒരു സ്വപ്നം പൊലിഞപ്പോൾ  നിസ്സംഗരായി നിന്നവർ , ഒരു ആണിനേയും , പെണ്ണിനേയും ഒന്നിച്ചു കണ്ടാൽ അവരുടെ ബന്ധം ചികഞു അവളെ നടുറോഡിൽ അപമാനിതയാക്കുമ്പോൾ   ,  അമ്മെ നിന്റെ മക്കളെ ഓർത്തു ഞാൻ ലജ്ജിക്കുന്നു . 
പത്തു വയസ്സുകാരൻ നാലുവയസ്സുകാരിയെ പീഡിപ്പിക്കുംമ്പോൾ  , ഇരുപത്തഞചുകാരൻ മുത്തശ്ശിയുടെ  പ്രായമുള്ള എഴുപത്തിഞ്ചുകാരിയെ  പീഡിപ്പിക്കുമ്പോൾ,   അച്ചൻ തന്നെ സ്വന്തം മകളെ  അന്യർക്കു കാഴ്ച വക്കുംബോൾ  , അയലത്തെ ചേച്ചിയെ സ്വന്തം ചേച്ചി ആയി കരുതിയിരുന്ന  കൌമാരങൾ   ഇന്നു   സ്വന്തം ചേച്ചിയുടെ bathroom ൽ വരെ camera വയ്ക്കുമ്പോൾ  ,  അമ്മെ  നിന്റെ മക്കളുടെ മനോവയ്കല്യത്തിൽ  ഞാൻ അമ്പരക്കുന്നു
മാറി മാറി വരുന്ന രഷട്രീയ കോമരങൾ  അന്യോന്യം ചെളീ വാരിയെറിഞു അഴിമതിയിൽ കുളിക്കുമ്പോൾ , ഒരുപാടു ഗദ്ഗദങൾ നീതി ന്യായ പെട്ടിയിൽ ഞെരിഞമരുമ്പോൾ  അമ്മെ  ഞങൾ  ആരെ ആശ്രയിക്കണം ?  
സന്യാസിമാരും , ആചാര്യന്മാരും , പാതിരിമാരും കച്ചവടക്കാരാകുമ്പോൾ  ഞങൾ ആരെ വിശ്വസിക്കണം ?
എല്ലാം കണ്ടും , കേട്ടും  അമ്മ കണ്ണുനീർ പൊഴിക്കുമ്പോൾ , അതു തുടക്കാൻ  ഈ മകൾ അശക്തയാണു .  കാരണം  ഞാനും അവരിൽ ഒരാൾ ആണല്ലോ . അമ്മേ  .......നിന്റെ കണ്ണുനീർ  വീണ്ടും  ഒരു സുനാമി  ആയി  ഞങളിൽ  പതിക്കാതിരിക്കട്ടെ ...............
