Wednesday 6 July 2011

അമ്മ മലയാളം കരയുന്നു

മാറ്റത്തീന്റെ കുത്തൊഴുക്കിൽ പെട്ടു പരക്കം പായുന്ന മലയാളി ഒരമ്മയുടെ കണ്ണുനീർ കാണുന്നുണ്ടോ ? ഈ അമ്മയുടെ മടിത്തട്ടിൽ ഒന്നുമില്ലാതെ ജനിച്ചു വീണു , എന്തിനെന്നറിയതെ ഓടി തളർന്നു , ഒടുവിൽ ആ മടിത്തട്ടിൽ തന്നെ വിലയം പ്രാപിക്കുമ്പോൾ , കയ്‌വശം ഒന്നും എടുക്കതെ തിരിച്ചു പോകേണ്ടി വരുന്നു . പിന്നെ എന്തിനു വേണ്ടി നാം പരക്കം പായണം ? ആർക്കു വേണ്ടി ??

മാറ്റങൾ .......മാറ്റങൾ............മാറ്റങൾ....................നല്ലതിനോ ?


പണ്ടു ഓല മേഞ തിയറ്ററിനു മുൻപിലെ പോസ്റ്ററിൽ ഒരു വലിയ " A " കണ്ടാൽ , പോസ്റ്ററിൽ നോക്കന്ന്തു പോലും അപരാധമായി കണ്ടിരുന്ന കൌമാരങൾ , ഇന്നു ആ ചിത്രങൾ കൊട്ടിഘോഷിച്ചു റിമേക് ചെയ്യുംബ്ബോൾ ആദ്യ ദിനം തന്നെ തിയറ്ററിനു മുന്നിൽ അടി കൂടുന്നവർ , സ്വന്തം LAPTOP ൽ DOWNLOAD ചെയ്തു കൂട്ടുകർക്കു വിതരണം ചെയ്യുന്നവർ , സിനിമയുടെ കലാമൂല്യം കാണുവാനോ അതോ പുതിയ നായികമാർ എന്തു കാണിച്ചു എന്നു കാണുവാനോ ? പുതിയ തലമുറയുടെ സ്വാതന്ത്രത്തിൽ , സാങ്കേതികവിദ്യയുടെ മുന്നേറ്റത്തിൽ ആഹ്ലാദിക്കണോ അതൊ മൂല്യചുതി വന്ന ബാല്യ കൌമാരങളെ അപലപിക്കണോ ?


ഒരു നോട്ടം കൊണ്ടു പോലും മുറിപെടുത്താതെ , വർഷങൾ സ്നേഹിച്ചു, അകലേണ്ടി വന്നാൽ നന്മ നേർന്നു പിരിയുന്നു , ജന്മം മുഴുവൻ മനസ്സിൽ ഒരു നോവാകുന്ന പ്രണയം . ഇന്നു ഒരു miised call ൽ തുടങി അടുത്ത ദിവസം ഹോട്ടൽ മുറിയിൽ അവസാനിചു , പിന്നെ കൂട്ടുകരുടെ mobile ചിത്രങളീൽ ആ പ്രണയം ഒരു ആഘോഷമാകുമ്പോൾ, പലവട്ടം കയ്മാറി അവൾ ഒരു പീഡനകഥയിലെ നായിക ആവുമ്പോൾ ആരെ പഴി പറയണം ? പ്രണയത്തെയൊ ? തനിക്കു സ്വന്തമായില്ലെങ്കിൽ സ്‌നേഹിച്ച്വളെ തന്നെ ഇല്ലാതാക്കാക്കുന്ന മനസ്സുകളിൽ എവിടെ ആണു പ്രണയം ?


Beevarges Que കാണുമ്പോൾ , മലയാളിയുടെ കുടിവെള്ളം ആയി മദ്യം മാറുമ്പോൾ ഓർത്തു പോകുന്നു .
കൂട്ടുകാരുടെ ഒപ്പം വല്ലപ്പൊഴും ഒരിക്കൽ മദ്യം കഴിച്ചാൽ പുറകിലെ വാതിലിലൂടെ ആരും കാണാതെ സ്വന്തം മുറിയിൽ മുഖം ഒളീപ്പിക്കുന്ന അന്നത്തെ യുവത്ത്വം . ഇന്നു social drinking എന്ന പേരിൽ പാർട്ടികളിലും , family functions ൽ വരെ മദ്യം ഒരു ആഘോഷം ആകുമ്പോൾ അച്ചൻ തന്നെ മകനു നാവിൽ മദ്യത്തിന്റെ ഹരിശ്രീ കുറിക്കുകയാണു എന്ന് ഓർക്കുന്നുണ്ടോ ?


വഴിയിൽ ഒരാൾ അപകടത്തിൽ പെട്ടു കിടന്ന് രക്തം വാർന്നു പൊയി മരിച്ഛാലും തിരിഞ്ഞൂ നോക്കാത്തവർ , ഒരു തീവണ്ടിയിൽ ഒരു സ്വപ്നം പൊലിഞപ്പോൾ നിസ്സംഗരായി നിന്നവർ , ഒരു ആണിനേയും , പെണ്ണിനേയും ഒന്നിച്ചു കണ്ടാൽ അവരുടെ ബന്ധം ചികഞു അവളെ നടുറോഡിൽ അപമാനിതയാക്കുമ്പോൾ , അമ്മെ നിന്റെ മക്കളെ ഓർത്തു ഞാൻ ലജ്ജിക്കുന്നു .


പത്തു വയസ്സുകാരൻ നാലുവയസ്സുകാരിയെ പീഡിപ്പിക്കുംമ്പോൾ , ഇരുപത്തഞചുകാരൻ മുത്തശ്ശിയുടെ പ്രായമുള്ള എഴുപത്തിഞ്ചുകാരിയെ പീഡിപ്പിക്കുമ്പോൾ, അച്ചൻ തന്നെ സ്വന്തം മകളെ അന്യർക്കു കാഴ്ച വക്കുംബോൾ , അയലത്തെ ചേച്ചിയെ സ്വന്തം ചേച്ചി ആയി കരുതിയിരുന്ന കൌമാരങൾ ഇന്നു സ്വന്തം ചേച്ചിയുടെ bathroom ൽ വരെ camera വയ്ക്കുമ്പോൾ , അമ്മെ നിന്റെ മക്കളുടെ മനോവയ്കല്യത്തിൽ ഞാൻ അമ്പരക്കുന്നു


മാറി മാറി വരുന്ന രഷട്രീയ കോമരങൾ അന്യോന്യം ചെളീ വാരിയെറിഞു അഴിമതിയിൽ കുളിക്കുമ്പോൾ , ഒരുപാടു ഗദ്ഗദങൾ നീതി ന്യായ പെട്ടിയിൽ ഞെരിഞമരുമ്പോൾ അമ്മെ ഞങൾ ആരെ ആശ്രയിക്കണം ?
സന്യാസിമാരും , ആചാര്യന്മാരും , പാതിരിമാരും കച്ചവടക്കാരാകുമ്പോൾ ഞങൾ ആരെ വിശ്വസിക്കണം ?


എല്ലാം കണ്ടും , കേട്ടും അമ്മ കണ്ണുനീർ പൊഴിക്കുമ്പോൾ , അതു തുടക്കാൻ ഈ മകൾ അശക്തയാണു . കാരണം ഞാനും അവരിൽ ഒരാൾ ആണല്ലോ . അമ്മേ .......നിന്റെ കണ്ണുനീർ വീണ്ടും ഒരു സുനാമി ആയി ഞങളിൽ പതിക്കാതിരിക്കട്ടെ ...............

10 comments:

  1. Menon, your comment form placement setting is all right. However, you need to change the first option in Settings >> format tab >> "Show at most " posts to 1 and save the page. Right now more than one post is displayed on the front page of the blog and therefore, the comment form area is not displayed below post.

    ReplyDelete
  2. അമ്മെ .. നിന്റെ മക്കളെ ഓർത്തു ഞാനും ലജ്ജിക്കുന്നു ...

    ReplyDelete
  3. നമ്മുടെ തെറ്റുകളിലേക്ക്തന്നെ വിരല്‍ ചൂണ്ടുന്ന പോസ്റ്റ്. നന്നായി.
    സാങ്കേതിക വിദ്യയുടെ കടന്നുകയറ്റം തന്നെയാണ് ഇന്നത്തെ തലമുറയെ തെറ്റായ വഴിക്ക് നടത്തുന്നത് എന്ന് വ്യക്തം. പലപ്പോഴും അത് തിരിച്ചറിയാന്‍ രക്ഷിതാക്കള്‍ക്കും സാധിക്കുന്നില്ല. പണ്ടും ഇങ്ങനെയൊക്കെ ആയിരുന്നു, മാധ്യമങ്ങള്‍ കുറവായതിനാല്‍ ആരും അറിഞ്ഞിരുന്നില്ല എന്നൊരു മുടന്തന്‍ ന്യായം പലരും പറയുന്നതിനോട് യോജിക്കാന്‍ ചെറുതിനിപ്പഴും സാധിക്കുന്നില്ല. മൂല്യങ്ങള്‍ നഷ്ടപെട്ടൊരു തലമുറ.

    എന്തായാലും നല്ല എഴുത്തിന് ആശംസകള്‍!

    ReplyDelete
  4. ആദ്യമയി വന്നിട്ട് മങ്കി ആയി പോവണ്ടാ എന്നു വിചാരിചു വളരെ ബുദ്ധിമുട്ടി ആന്നെ ഈ വാക്കുകള് പെറുക്കി വക്കുന്നെ . തെറ്റു ഉണ്ടെങ്കിൽ ഈ അതിഥിയോട് ക്ഷ്മിക്കുമല്ലൊ

    HALF HOUR TAKN TO WRITE THIS
    how nice writng in malayalam hw possible ?
    ------------------------------------------
    ചെറുതിന്‍‌റെ ബ്ലോഗില്‍ ആദ്യം വന്നപ്പൊ ഇട്ട കമന്‍‌റാണിത്. ഒറ്റ മാസം കൊണ്ട് മലയാളം എഴുതാനൊക്കെ ഇത്ര നന്നായി പഠിച്ചോ. എഴുത്തും കൊള്ളാലോ. ഗുഡ് ഗുഡ്

    ReplyDelete
  5. നന്ദി , ലിപി, ചെറുതു , എന്റെ മനസ്സിന്റെ നൊമ്പരത്തിൽ പങ്കുചേർന്ന്തിൽ . Computer malayalam ഇപ്പൊഴും എനികു ബാലികേറാ മല തന്നെ ചെറുതെ .

    ReplyDelete
  6. ബാലികേറാത്ത മലയൊക്കെ ഇപ്ലൂണ്ടോ. ഇത്രേമൊക്കെ ഒപ്പിക്കാമെങ്കില്‍‍ ഇനി ഒരു പ്രശ്നോം ഇല്ല. എല്ലാത്തിനും കയ്യും മനസ്സും വഴക്കിക്കോളും. ബെസ്റ്റ് വിഷെസ്സ്.

    ReplyDelete
  7. എല്ലാം കണ്ടും കെട്ടും കണ്ണീര്‍ പൊഴിക്കുന്നു അമ്മ.. പെറ്റമ്മയുടെ കണ്ണീരിനെ കാണാത്ത മക്കള്‍...

    ഈ ലോകം ജീവിക്കാന്‍ കൊള്ളാത്ത വിധം മാറിപോയി..

    ReplyDelete
  8. നന്നായിരിക്കുന്നു

    ReplyDelete